സ്വർണവില കുത്തനെ ഇടിഞ്ഞു…. ഗ്രാമിന് 230 രൂപ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപ കുറഞ്ഞു. പവന് 1840 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,765 രൂപയും ഒരു പവന് 1,10,120 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരമാണിത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 13,995 രൂപയും പവന് 1,11,960 രൂപയുമായിരുന്നു സ്വർണവില. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും ഇടിവുണ്ടായി. ഇന്ന് വെള്ളിക്ക് ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമാണ് വില.



