മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണം…

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ. കേസ് അട്ടിമറിക്കപ്പെടാനാണ് സാധ്യത. കുറ്റപത്രം ദുർബലമാണെന്നും അദ്ദേഹം പറഞ്ഞു. മരം മുറിക്കായി അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് ഇറക്കിയ ഉത്തരവിനെക്കുറിച്ച് അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരുമെന്നും ജോസഫ് മാത്യു പറഞ്ഞു. മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. അഞ്ച് വർഷവും ഏഴ് മാസവും കഴിഞ്ഞ് ഇപ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.



