കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപണം…

എറണാകുളം: കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചത് ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍. ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന മട്ടാഞ്ചേരി സ്വദേശി ഗലീലാണ്, ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ ഡോക്ടേഴ്സോ നേഴ്സസോ വാര്‍ഡില്‍ എത്തിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു .



