അച്ചടിച്ച ടിക്കറ്റിന്റെ 99.83 ശതമാനവും വിറ്റു, ആകാംക്ഷക്ക് 26ന് വിരാമമാകും; ഓണം ബമ്പറിൽ റെക്കോർഡ് വിൽപ്പന

തിരുവോണം ബമ്പറിൽ ആവേശ വിൽപന. അച്ചടിച്ച 90 ലക്ഷം ടിക്കറ്റിൽ 89.85 ലക്ഷവും വിറ്റുപോയി. തിരുവോണം ബമ്പർ നറുക്കെടുപ്പിന് രണ്ടുദിവസം കൂടി ബാക്കിയിരിക്കെയാണ് വിൽപ്പന. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. അച്ചടിച്ച ടിക്കറ്റുകൾ എല്ലാം വിറ്റഴിയും. ബംബർ വിൽപ്പനയിലൂടെ സർക്കാരിന് 450 കോടിക്കടുത്ത് വരുമാനം ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ.




