അമേരിക്കയുടെ പുതിയ തീരുവ നീക്കം….ഉയർന്ന തീരുവ താങ്ങാനാകില്ല….

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിൽ ആശങ്കയോടെ ഇന്ത്യൻ കയറ്റുമതി രംഗം. ഉയർന്ന തീരുവ താങ്ങാനാവില്ലെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ അറിയിച്ചു. കയറ്റുമതി പൂർണ്ണമായും നിലയ്ക്കും. റഷ്യൻ എണ്ണയുടെ വിതരണം വെട്ടിക്കുറച്ചാൽ റിഫൈനറികളുടെ ലാഭത്തെയും ബാധിക്കും. പ്രതിസന്ധി പരിഹരിക്കാൻ എണ്ണ വാങ്ങുന്നതിൽ നിശ്ചിത ക്വാട്ട നിശ്ചയിക്കണമെന്നും ആവശ്യമുയരർന്നിട്ടുണ്ട്.



