മന്ത്രി എം ലിജുവിൻ്റെ പിന്തുണയോടെ എസ്എഫ്ഐയ്ക്ക് എതിരായി മൃഗീയമായ വേട്ടയാടൽ ‘… എം ശിവപ്രസാദ്

കായംകുളം: കെഎസ്‌യു – എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് കുടപിടിക്കുന്നതും എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നതും മന്ത്രി എം ലിജുവിന്റെ പിന്തുണയോടെയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വിജയിച്ചിട്ടും എസ്എഫ്ഐയ്ക്ക് എതിരായി മൃഗീയമായ വേട്ടയാണ് കേരളത്തിലും പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നടക്കുന്നതെന്നും ശിവപ്രസാദ് ആരോപിച്ചു.

എംഎസ്എം കോളേജിലെ സാധാരണക്കാരനായ വിദ്യാര്‍ത്ഥി, ബികോം പഠനം പൂര്‍ത്തിയാക്കി പി ടി സാറായി സ്വകാര്യ സ്‌കൂളില്‍ താത്കാലികമായി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ പിജിക്ക് പ്രവേശിച്ചു. സ്വകാര്യ സ്‌കൂളില്‍ താത്കാലികമായി ജോലി ചെയ്യുന്നതിന് കോളേജില്‍ നിന്നും പുറത്താക്കിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ശിവപ്രസാദ് പറഞ്ഞു.

Related Articles

Back to top button