നിരന്തരം ഹോൺ മുഴക്കി… ചോദ്യം ചെയ്ത ദമ്പതികളെ….

വടകര: പയ്യോളി ഓയിൽ മില്ലിന് സമീപം കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ ആക്രമണം. മൂരാട് സ്വദേശി വിഷ്ണുവിനും ഭാര്യ അഞ്ജുവിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കാറിന് പിന്നിലെത്തിയവർ നിരന്തരം ഹോൺ മുഴക്കി ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പരാതി. തുടർന്ന് കാറിലുണ്ടായിരുന്നവരും ദമ്പതികളും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പിന്നീട് ആക്രമണം നടക്കുകയുമായിരുന്നു. ആക്രമണത്തിൽ വിഷ്ണുവിനും അഞ്ജുവിനും പരിക്കേറ്റു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

Related Articles

Back to top button