പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകി….മൂന്ന് ദിവസം മരുന്ന് കഴിച്ചെന്നും പരാതി

പത്തനംതിട്ട: പത്തനംതിട്ടയില്‍ ചികിത്സയ്ക്കെത്തിയ പതിനഞ്ചുകാരിക്ക് എക്സ് റേ ഫിലിം മാറി നല്‍കിയതായി പരാതി. കോന്നി മെഡിക്കല്‍ കോളേജിനെതിരെയാണ് പരാതി. ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് പതിനഞ്ചുകാരി കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. എക്സ് റേ എടുത്ത് മരുന്ന് കഴിച്ചിട്ടും അസുഖം മാറാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എക്സ്-റേ ഫിലിമുമായി മറ്റൊരു ഡോക്ടറെ കണ്ടപ്പോഴാണ് ചികിത്സാ പിഴവ് തിരിച്ചറിയുന്നതെന്നാണ് പരാതിയിൽ പറയുന്നത്.



