കൊല്ലം ബീച്ചിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തിരയിൽപെട്ട് കാണാതായി

കൊല്ലം ബീച്ചിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തിരയിൽപെട്ടു. അച്ഛനും രണ്ട് പെൺമക്കളുമാണ് തിരയിൽപെട്ടത്. കരയിടിഞ്ഞാണ് ഇവർ തിരയിൽപെട്ടത്. അപകടത്തിൽപെട്ട കുട്ടികളെ രക്ഷപെടുത്തി. അച്ഛനായുള്ള തെരച്ചിൽ നടക്കുകയാണ്. പോർട്ട് കൊല്ലം ഗലീലിയോ സ്വദേശി മനോജ് എന്ന ജോസഫിനെ ആണ് കാണാതായത്. മുന്നറിയിപ്പ് ലംഘിച്ച് കടലിനടുത്ത് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ഡ്യുട്ടിയിൽ ഉണ്ടായിരുന്ന 3 ലൈഫ് ഗാർഡുകളും അപകട സമയത്ത് സ്ഥലത്തില്ലായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.




