ഗോവയിൽ പുതിയ സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി

ഗോവയില്‍ പുതിയ സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി. ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി ചേര്‍ന്ന് ഗോവ ഫസ്റ്റ് എന്ന പേരിലാണ് പുതിയ സഖ്യം. ഗോവയിലെത്തി പ്രഖ്യാപനം നടത്തിയ കെജരിവാള്‍, സഖ്യം കോണ്‍ഗ്രസിനും , ബിജെപിക്കും വെല്ലുവിളിയാകുമെന്ന് അവകാശപ്പെട്ടു. 40 അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ആംആദ്മി പാര്‍ട്ടിക്ക് 2 ഉം, ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്ക് ഒരു എംഎല്‍എയുമാണുള്ളത്. 31 അംഗങ്ങളാണ് എന്‍ഡിഎക്കുള്ളത്, പ്രതിപക്ഷത്താകെ 7 അംഗങ്ങളാണുള്ളത്. 2 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്.

Related Articles

Back to top button