എംജിയിൽ ചട്ടംലംഘിച്ച് സംഘപരിവാർ നേതാവിന് ഡയറക്ടർ സ്ഥാനത്തേക്ക് നിയമനം

മഹാത്മാഗാന്ധി സർവകലാശാലയിൽ സംഘപരിവാർ അധ്യാപക സംഘടനാ നേതാവിന് ചട്ടങ്ങൾ മറികടന്ന് നിയമനം നൽകിയതായി പരാതി. ബിജെപി സംഘടനാ നേതാവായ ഡോ. രാജു ഫ്രാൻസിസിന് ചടങ്ങൾ ലംഘിച്ച് സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ വകുപ്പ് മേധാവിയായി യുഡിഎഫ് സിൻഡിക്കേറ്റ് നിയമനം നൽകിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

നാല് മാസം മുൻപായിരുന്നു സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ ഡയറക്ടർ സ്ഥാനത്തേക്ക് ഡോ. എസ് അനസ് വരുന്നത്. മൂന്ന് വർഷം കാലാവധി ഉണ്ടെന്നിരിക്കെ യാതൊരു അറിയിപ്പുമില്ലാതെ അനസിനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നുവെന്ന് മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. നിയമന നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ടീച്ചേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

Related Articles

Back to top button