ഭാര്യ ജീവനൊടുക്കി ഒരു മാസം തികയും മുമ്പ് ഭർത്താവും…

കാസർകോട്: ഭാര്യയുടെ മരണത്തിന് പിന്നാലെ ഭർത്താവിനും ദാരുണാന്ത്യം. കാസർകോട് പരപ്പ കൊട്ടമടലിലെ പവിത്രൻ (58) ആണ് മരിച്ചത്. കഴിഞ്ഞ മാസം 14നാണ് പവിത്രന്റെ ഭാര്യ ഗീത മരിച്ചത്. ഭാര്യയുടെ മരണത്തിന് പിന്നാലെ പവിത്രൻ ഏറെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് പവിത്രനെ മുറിയിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ ഗീത മരിച്ച അതേ മുറിയിലാണ് പവിത്രനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. കുടുംബത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. പവിത്രൻ നേരത്തെ പ്രവാസിയായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം റബർ വെട്ട് ജോലിയിലൂടെയായിരുന്നു ഉപജീവനം നടത്തിയിരുന്നത്. മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഇന്ന് തന്നെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.

Related Articles

Back to top button