വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച; പ്രവാസിയുടെ ശരീരത്തിൽ..

ശസ്ത്രക്രിയയ്ക്കിടെ പ്രവാസിയുടെ ശരീരത്തിൽ 45 സെന്റിമീറ്റർ നീളമുള്ള ലോഹക്കമ്പി (മെഡിക്കൽ ഗൈഡ് വയർ) തുന്നിച്ചേർത്തതായി പരാതി. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെയാണ് ഇടുക്കി ബൈസൺവാലി സ്വദേശിയായ ഏഴാനിക്കാട്ട് ഷൈജു നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. അബുദാബിയിൽ ജോലി ചെയ്യുന്ന ഷൈജു കാലിലെ വെരിക്കോസ് വെയിൻ ചികിത്സയ്ക്കായി കഴിഞ്ഞ മെയ് മാസത്തിലാണ് കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഏതാനും ആഴ്ചകൾക്കുള്ളിൽ മുറിവുണങ്ങി സുഖപ്പെടുമെന്ന് ആശുപത്രി അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്ന് ഇയാൾ തിരികെ അബുദാബിയിലെ ജോലിസ്ഥലത്തേക്ക് മടങ്ങി.



