ശ്രീകൃഷ്ണജയന്തി ശോഭയാത്രയ്ക്കിടെ യുവാവിന് ക്രൂരമർദ്ദനം… ഏഴ് പേർക്കെതിരെ….

തൃശൂർ: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ശോഭയാത്രയ്ക്കിടെ യുവാവിന് ക്രൂരമർദ്ദനം. തൃശൂർ അടാട്ട് സ്വദേശി അരുൺ ബാലനെയാണ് സംഘം ചേർന്ന് മർദ്ദിച്ചതെന്ന് പരാതി. ശോഭയാത്ര നടക്കുന്നതിനിടെ റോഡിന്റെ വശത്തുകൂടി സ്കൂട്ടറിൽ പോയ അരുണിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തിന്റെ ക്രൂരമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ ആർഎസ്എസ്–ബിജെപി പ്രവർത്തകരായ ഏഴ് പേർക്കെതിരെ പേരാമംഗലം പൊലീസ് കേസെടുത്തു. മഹേഷ്, വിജിത്ത്, അഭിലാഷ്, രാകേഷ്, മണികണ്ഠൻ, രാജു, അപ്പു എന്നിവർക്കെതിരെയാണ് കേസ്. കേസെടുത്തിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. അതേസമയം, സംഭവത്തിന് പിന്നാലെ മർദ്ദനമേറ്റ അരുൺ ബാലനുൾപ്പെടെ മൂന്ന് പേർക്കെതിരെ ബിജെപി പ്രവർത്തകരും പരാതി നൽകി. ഇവരുടെ പരാതിയിൽ അരുൺ ബാലൻ, നിഖിൽ, രാഹുൽ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഇരുവിഭാഗത്തിന്റെയും പരാതികളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button