വിവാഹം കഴിഞ്ഞ് ഒന്നര മാസം.. ഉച്ചയൂണിന് വീട്ടിലെത്തിയ ഭർത്താവ് കണ്ടത് കാമുകനൊപ്പം… കയ്യോടെ..

വിവാഹം കഴിഞ്ഞ് ഒന്നര മാസം പിന്നിടുന്നതിനിടെ ഭാര്യയെ കാമുകനൊപ്പം വീട്ടിൽ കണ്ടെത്തിയ ഭർത്താവ് രണ്ടുപേരുടെയും വിവാഹം നടത്തിക്കൊടുത്തു. ഉത്തർപ്രദേശിലെ ഝാൻസിയിലെ ചിർഗാവ് ഗ്രാമത്തിലാണ് സംഭവം. തലാബ്പുര മൊഹല്ല സ്വദേശിയായ രാജേഷ് പ്രജാപതിയാണ് ഭാര്യ അഭിലാഷയെയും യുവാവിനെയും വീട്ടിൽ വെച്ച് പിടികൂടിയത്.

ജൂൺ 24നാണ് മധ്യപ്രദേശിലെ ഭണ്ഡാർ സ്വദേശിനിയായ അഭിലാഷയെ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചതെന്ന് രാജേഷ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ ആഴ്ചകൾക്ക് ശേഷം ഭാര്യ ചായയിലും പാലിലും ഭക്ഷണത്തിലും ഉറക്കഗുളിക കലർത്തി നൽകാൻ തുടങ്ങിയെന്നാണ് ആരോപണം. ഇതിന് പിന്നാലെ നിരന്തരം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ രാജേഷിന് സംശയം തോന്നുകയായിരുന്നു.

ഭാര്യ വീട്ടിൽ തനിച്ചായിരുന്ന സമയങ്ങളിൽ ഒരു യുവാവ് രണ്ടുതവണ വീട്ടിലെത്തിയതായും രാജേഷ് ആരോപിക്കുന്നു. ഓഗസ്റ്റ് 19ന് യുവാവ് വീട്ടിലെത്തിയ വിവരം അയൽവാസികളാണ് രാജേഷിനെ അറിയിച്ചത്. എന്നാൽ ഇക്കാര്യം ഭാര്യ നിഷേധിച്ചെന്നാണ് പരാതിയിലുള്ളത്.

ഓഗസ്റ്റ് 23ന് ഇതേ യുവാവ് വീണ്ടും വീട്ടിലെത്തിയിരുന്നു. രാജേഷ് ഉച്ചയൂണിനായി വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് മേൽക്കൂര വഴി വീട്ടിനുള്ളിൽ പ്രവേശിച്ചപ്പോൾ ഭാര്യയും കാമുകനും തന്റെ കിടപ്പുമുറിയിൽ ലൈം​ഗികവേഴ്ച്ചയിലേർപ്പെടുന്നതാണ് കണ്ടത്.

തുടർന്ന് അയൽക്കാരെയും നാട്ടുകാരെയും രാജേഷ് വിവരമറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ നാട്ടുകാർ യുവാവിനെയും യുവതിയെയും ചേർത്ത് വിവാഹം കഴിപ്പിച്ചതായാണ് റിപ്പോർട്ട്. യുവാവ് യുവതിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതും ഇരുവരും പരസ്പരം മാല അണിയിക്കുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം, സംഭവത്തിനിടെ ഭാര്യയും കാമുകനും ചേർന്ന് തന്നെ മർദിച്ചതായും രാജേഷ് പോലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികതയും സംഭവത്തിന്റെ മറ്റു വശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

Related Articles

Back to top button