വീഴ്ചകൾ വിവാദമായതോടെ കടുപ്പിക്കാൻ പൊലീസ്..

മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസിലെ പ്രതി ചേന്തി അനിലിന്റെ ഫോൺ സ്റ്റേഷനിൽ ഹാജരാക്കി. നേരത്തെ പൊലീസ് പിടിച്ചെടുത്ത ഫോൺ ചേന്തി അനിലിന്റെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഫോൺ വീണ്ടും ഹാജരാക്കാൻ കമ്മീഷണർ നിർദ്ദേശിച്ചത്. ഇതിന് പിന്നാലെയാണ് ബന്ധുക്കൾ ഫോൺ സ്റ്റേഷനിൽ ഹാജരാക്കിയത്. അതേസമയം മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താനും തീരുമാനമായി. കേസ് കൈകാര്യം ചെയ്തതിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച സംഭവിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് നടപടികൾ ശക്തമാക്കാനുള്ള തീരുമാനം.

Related Articles

Back to top button