UDF വോട്ട് ചോര്‍ച്ചയില്‍ കണക്ക് നിരത്തി പി വി അന്‍വര്‍….

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലെ തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. അന്‍വര്‍ ബേപ്പൂരിലെ ഫിറ്റ് സ്ഥാനാര്‍ത്ഥിയാണെന്നും യുഡിഎഫ് വിജയത്തിന് പ്രവര്‍ത്തകരുടെ അധ്വാനം പോലെ തന്നെ അന്‍വറും കൂടി പ്രയത്നിച്ചിട്ടുണ്ടെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ബേപ്പൂരിലേക്ക് അന്‍വറിനെ ക്ഷണിച്ചത് താനും ജയന്തും എന്‍ വിജയകൃഷ്ണനും ചേര്‍ന്നാണെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.



