ഓവുചാലില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; ആളെ തിരിച്ചറിഞ്ഞു

കോഴിക്കോട് ഓവുചാലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തോരായി സ്വദേശി ചെറുവലത്ത് ഇസ്ഹാഖ് ആണ് മരിച്ചത്.
അത്തോളി വേളൂരിൽ ഓവുചാലിലാണ് ഇസ്ഹാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നടക്കാനിറങ്ങിയവരാണ് ഓവുചാലില്‍ മൃതദേഹം ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അത്തോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കൂലിപ്പണിക്കാരനായ ഇസ്ഹാഖ് രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ അബദ്ധത്തില്‍ ഓവുചാലിലേക്ക് വീണതാകാം എന്നാണ് കരുതുന്നത്. സംഭവത്തില്‍ അത്തോളി പൊലീസ് അന്വേഷണം തുടരുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.




