നന്മയുടെ പൂവിളിയുമായി ഇന്ന് തിരുവോണം; ഓണത്തിരക്കിൽ മലയാളികൾ

നന്മയുടെ പൂവിളിയുമായി ഇന്ന് തിരുവോണം. സദ്യയും കാഴ്ചവട്ടവുമായി ഓണത്തിരക്കിലാണ് മലയാളികൾ. രാത്രി വൈകിയും മറുനാട്ടിൽ ജോലി ചെയ്യുന്ന മലയാളികൾ വീടുകളിലേക്ക് എത്തി. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, തിരുവോണം മഴ കൊണ്ടുപോവുമോ എന്നാണ് ആശങ്ക. ഇന്ന് സംസ്ഥാനത്ത് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പ് പ്രകാരം 6 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ശക്തമായ കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. പുലർച്ചെ പലയിടത്തും മഴ പെയ്തു തുടങ്ങി.



