ഇനി സ്റ്റേഷനില്‍ നേരിട്ട് പോകേണ്ട!; ഒറ്റ ക്ലിക്കില്‍…

കേരള പൊലീസിന്റെ പോല്‍ ആപ്പ് വഴി എഫ്‌ഐആര്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ കേസുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ (First Information Report) പോല്‍ ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്

ഇതിനായി ആപ്പ് തുറന്ന് Services ലെ ‘FIR Download’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി ബന്ധപ്പെട്ട എഫ്‌ഐആര്‍ കണ്ടെത്തി പരിശോധിക്കാം. ലഭ്യമായ എഫ്‌ഐആര്‍ പകര്‍പ്പ് മൊബൈല്‍ ഫോണില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനും കഴിയും.

സാധാരണക്കാര്‍ക്കും ലളിതമായി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നും പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും പോല്‍-ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാമെന്നും കേരള പൊലീസ് അറിയിച്ചു

Related Articles

Back to top button