നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി; ലോറികൾക്ക് തീപിടിച്ചു; രണ്ടുപേർക്ക്…

പിലാത്തറയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. റോഡരികിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. തകരാറിലായ ലോറി നന്നാക്കാനെത്തിയ മെക്കാനിക്കും സഹായിയുമാണ് മരിച്ചത്.
പുലർച്ചെ 3.30ഓടെയാണ് അപകടം. കണ്ണൂർ–പാപ്പിനിശ്ശേരി റോഡിൽ പയ്യന്നൂർ ഭാഗത്തേക്കുള്ള യാത്രയ്ക്കിടെയാണ് ടാങ്കർ ലോറി നിർത്തിയിട്ട ലോറിയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും തീപിടിച്ചു.
അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയ തീപിടിത്തമുണ്ടായി.



