ടെക്സ്റ്റൈൽ, സ്പിന്നിംഗ് മിൽ തൊഴിലാളികൾക്ക് പ്രതിമാസം…

തിരുവനന്തപുരം: സംസ്ഥാനത്തെ ടെക്സ്റ്റൈൽ, സ്പിന്നിംഗ് മിൽ തൊഴിലാളികൾക്ക് ഇടക്കാലാശ്വാസം അനുവദിച്ച് സർക്കാർ. പ്രതിമാസം 1750 രൂപ വീതമാണ് ഇടക്കാലാശ്വാസമായി അനുവദിച്ചത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. വേതന കരാർ പൂർത്തിയായ മില്ലുകളിലെ തൊഴിലാളികൾക്ക് ഇടക്കാലാശ്വാസ തുക ഉടൻ ലഭ്യമാക്കും. മറ്റ് മില്ലുകളിലെ തൊഴിലാളികൾക്ക് നിലവിലെ വേതന കരാർ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് തുക അനുവദിക്കും.

Related Articles

Back to top button