പൂജപ്പുര സെൻട്രൽ ജയിലിലെ ഓണാഘോഷത്തിനിടെ കൂട്ടത്തല്ല്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ഉദ്യോഗസ്ഥർ സംഘടിപ്പിച്ച ഓണാഘോഷം അടിപിടിയിൽ കലാശിച്ചു. ജയിൽ ജീവനക്കാരുടെ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ഡിജെ പാർട്ടി നടക്കുന്നതിനിടെയായിരുന്നു സംഘർഷം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ജയിൽ ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തിരുന്നു. നേരത്തെ ജയിൽ ഡിജിപിയാണ് ഓണാഘോഷം ഉദ്ഘാടനം ചെയ്തത്. ഡിജെ പാർട്ടി ആരംഭിച്ചതിന് പിന്നാലെ ചില ഉദ്യോഗസ്ഥർ വേദിയിലേക്ക് തള്ളിക്കയറാനും നൃത്തം ചെയ്യാനും ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. അടിപിടിയിൽ ഒരു ഉദ്യോഗസ്ഥന്റെ കണ്ണിന് പരുക്കേറ്റു. മറ്റ് ചില ഉദ്യോഗസ്ഥർക്കും പരുക്കേറ്റതായാണ് വിവരം.

Related Articles

Back to top button