അന്നം മുട്ടില്ല…ഞായറാഴ്ചയും നബിദിനത്തിലും…

ഓഗസ്റ്റ് 23 (ഞായറാഴ്ചയും) 25 നബിദിനവും (ചൊവ്വാഴ്ച) റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും. പകരം ഓഗസ്റ്റ് 27, സെപ്റ്റംബര്‍ 2 തീയതികളില്‍ അവധിയും നബിദിനം പ്രമാണിച്ച് ഓഗസ്റ്റ് 25 ന് നിയന്ത്രിത അവധിയും ആയിരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു പകരമാണ് ഈ ക്രമീകരണം.



