പൊലീസ് സ്റ്റേഷന് മുന്നില്‍ ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷം….അന്വേഷണം ആരംഭിച്ചു…

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ ഊഞ്ഞാലാടി ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍. സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയ പ്രതികള്‍ പൊലീസുകാര്‍ ധരിച്ച അതേ നിറമുള്ള ഷർട്ട് ധരിച്ച് റീല്‍സ് ചിത്രീകരിക്കുകയായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഊഞ്ഞാലിലാണ് ഇവര്‍ ആടിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് സംഭവം. പ്രതികള്‍ സ്റ്റേഷനില്‍ ഊഞ്ഞാലാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഐ പി ബിനു അടക്കമുള്ള പ്രതികളാണ് ഊഞ്ഞാലാടിയത്. പൊലീസുകാർ ആഘോഷ സമയത്ത് ധരിച്ച അതേ നിറമുള്ള ഷര്‍ട്ട് ധരിച്ചാണ് ഇവര്‍ എത്തിയത്. ഊഞ്ഞാലില്‍ ആടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും റീല്‍സ് ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.



