അർധരാത്രിയിലെ നീക്കം, ബിജെപിയെ പ്രീണിപ്പിക്കാൻ… കേന്ദ്രത്തിനെതിരെ വി.കെ. ശ്രീകണ്ഠൻ

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ എം.പി. രംഗത്ത്. കേരളത്തിലെ എം.പിമാരെയും സംസ്ഥാന സർക്കാരിനെയും അറിയിക്കാതെയുള്ള അർധരാത്രി നീക്കം കർണാടകയിലെ ബി.ജെ.പിയെ പ്രീണിപ്പിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. പാലക്കാട് ഡിവിഷൻ വിഭജിക്കില്ലെന്ന് റെയിൽവേ മന്ത്രി കേരളത്തിന് നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോഴത്തെ നടപടിയെന്നും ശ്രീകണ്ഠൻ പറഞ്ഞു. മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കുന്നതോടെ വരുമാനവും ഫണ്ടും കുറയുകയും ഡിവിഷൻ ദുർബലമാകുകയും ചെയ്യുമെന്ന് അദ്ദേഹം ആരോപിച്ചു. പാലക്കാട് ഡിവിഷനെ പൂർണമായും തകർക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും എം.പി. കുറ്റപ്പെടുത്തി. ജനവിരുദ്ധമായ റെയിൽവേ നീക്കത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും വി.കെ. ശ്രീകണ്ഠൻ മുന്നറിയിപ്പ് നൽകി.

Related Articles

Back to top button