ആയുധങ്ങളുമായി പോയ കപ്പൽ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചി; ആറു ഇന്ത്യക്കാർ ഉൾപ്പടെ പത്തുപേരെ…

തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളുമായി പോയ ചരക്കുകപ്പൽ സോമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. കാമറൂൺ പതാകയുള്ള ‘എം.വി. ലുതുഫ്’ എന്ന കപ്പലാണ് പൻഡ്ലാൻഡ് തീരത്തുനിന്ന് കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന പത്തംഗ ജീവനക്കാരിൽ ആറുപേർ ഇന്ത്യക്കാരാണെന്ന് സോമാലിയൻ ഔദ്യോഗിക വക്താവ് അറിയിച്ചു.



