ഗൃഹപാഠം ചെയ്തില്ല; അധ്യാപിക മുഖത്തടിച്ചതിനു പിന്നാലെ ആറുവയസ്സുകാരൻ ക്ലാസിൽ…

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ ആറുവയസ്സുകാരൻ ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രപ്രദേശിലെ അമരാവതി വൺ ടൗൺ മേഖലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പ്രണയ് തേജ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ആരോഗ്യവാനായാണ് പ്രണയ് തേജ സ്കൂളിലേക്ക് പോയതെന്ന് കുടുംബം പറഞ്ഞു. എന്നാൽ മണിക്കൂറുകൾക്കകം കുട്ടിക്ക് എന്തോ സംഭവിച്ചെന്ന വിവരം കുടുംബത്തെ തേടിയെത്തുകയായിരുന്നു. ഉച്ചയോടെ ബന്ധുവിന്റെ സ്ഥാപനത്തിന് സമീപം ജോലി ചെയ്യുന്ന പാചകക്കാരാണ് കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. സ്കൂൾ അധികൃതർ കുടുംബത്തെ നേരിട്ട് വിളിച്ചറിയിച്ചില്ലെന്നും പിതാവ് ആരോപിച്ചു.

തുടർന്ന് കുട്ടിയെ കിങ് ജോർജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. മരണവിവരം അറിഞ്ഞതോടെ കുടുംബാംഗങ്ങളും ബന്ധുക്കളും ആശുപത്രിയിലെത്തി. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു

Related Articles

Back to top button