എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ….ഹൈക്കോടതി സംസ്ഥാന സർക്കാരിനോട്….

കൊച്ചി:എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഓഫ് റോഡ് വാഹനത്തിൽ അനധികൃതമായി ഘടിപ്പിച്ച ലൈറ്റുകൾക്ക് പിഴ ചുമത്തിയ ഉദ്യോഗസ്ഥരെ ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. പത്തനംതിട്ടയിൽ പ്രളയ ദുരിതാശ്വാസത്തിൽ പങ്കെടുത്ത വാഹനത്തിന് പിഴ ഇട്ടെന്ന പേരിൽ ആയിരുന്നു നടപടി.

അനധികൃത ലൈറ്റുകൾക്ക് പിഴ ഈടാക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത കാര്യം വിശദീകരിക്കാനാണ് നിർദ്ദേശം. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ഉൾപ്പെടുത്തിയാണ് സ്വമേധയാ എടുത്ത കേസിൽ കോടതി ഉത്തരവ്. കേസ് മറ്റന്നാൾ പരിഗണിക്കും. അനധികൃത ലൈറ്റുകൾ ഉൾപ്പെടെയുള്ള മോഡിഫിക്കേഷൻ കളിൽ കേന്ദ്രസർക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.

Related Articles

Back to top button