മിഷൻ 2029: ബിജെപി മേഖല പ്രഭാരിമാരിൽ മാറ്റം

ലോക്സഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ ബിജെപി നിർദേശം. മുന്നൊരുക്കത്തിന്റെ ഭാഗമായി ബിജെപി മേഖല പ്രഭാരിമാർക്ക് മാറ്റം. അനൂപ് അന്റണിക്ക് പത്തനംതിട്ട, ആലപ്പുഴ ജില്ലയുടെയും ഷോൺ ജോർജിന് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതലയും നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ചുമതല കെ സോമനും തൃശൂർ, പാലക്കാട് ജില്ലകളുടെ ചുമതല കെകെ അനീഷ് കുമാറിനും, കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളുടെ ചുമതല വികെ സജീവനും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ചുമതല വി ഉണ്ണികൃഷ്ണനുമാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെയും ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ദേശീയ അധ്യക്ഷന്റെ നിർദ്ദേശപ്രകാരം രാജ്യസഭാ എം.പി. വിനോദ് താവ്ഡേയ്ക്ക് ഉത്തർപ്രദേശിന്റെ ചുമതല നൽകി. പുതുതായി ദേശീയ സെക്രട്ടറിയായ രാജ്യസഭാ എം.പി. സതീഷ് പൂനിയ പഞ്ചാബിന്റെയും, രാജ്യസഭാ എം.പി. തരുൺ ചുഗ് ഗുജറാത്തിന്റെയും ചുമതലകൾ ഏറ്റെടുക്കും.




