ലോക്ഭവന് മുന്നിൽ വഴിയാത്രക്കാരൻ കുഴഞ്ഞുവീണു; കാറിൽ നിന്ന് ഇറങ്ങി ഓടിയെത്തി രക്ഷകനായത്..

ലോക്ഭവനു മുന്നിലെ റോഡിൽ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. ഓണാഘോഷത്തിൽ പങ്കെടുക്കാനായി ഗവർണർ രാജ്ഭവനിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗീരിഷ് കുഴഞ്ഞുവീണത് ശ്രദ്ധയിൽപ്പെട്ടത്. പ്രമേഹം കൂടിയതോടെ ശാരീരകാസ്വാസ്ഥ്യമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.



