സുപ്രീം കോടതി നടപടിക്കെതിരെ നിയമ പോരാട്ടം തുടരാൻ സംസ്ഥാന സർക്കാർ

കെ ടെറ്റുമായി ബന്ധപ്പെട്ട സർക്കാർ റിവ്യൂ പെറ്റീഷൻ തള്ളിയ സുപ്രീം കോടതി നടപടിക്കെതിരെ പരമോന്നത കോടതിയിൽ ക്യൂറേറ്റിവ് പെറ്റീഷൻ ഫയൽ ചെയ്യാൻ നീക്കവുമായി സംസ്ഥാന സർക്കാർ. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടും. നിയമോപദേശം ലഭിച്ചതിനുശേഷമാകും തുടർനടപടികളിലേക്ക് കടക്കുക. അധ്യാപകരുടെ ആശങ്ക കണക്കിലെടുത്താണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.
നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് ഈ വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചതായി മന്ത്രിയുടെ ഓഫീസ് വാർത്താക്കുറുപ്പിലൂടെ അറിയിച്ചു. രണ്ട് വർഷത്തിനുള്ളിൽ കെ ടെറ്റ് പരീക്ഷ പാസാകാത്ത അധ്യാപകർ നിർബന്ധിത വിരമിക്കലിന് തയ്യാറാവണമെന്ന വിധിക്കെതിരെ സംസ്ഥാന സർക്കാരും വിവിധ അധ്യാപക സംഘടനകളും സമർപ്പിച്ച 45 ഹർജികളായിരുന്നു സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബഞ്ച് തുറന്ന കോടതിയിലാണ് വാദം കേട്ടത്.



