തിരുവനന്തപുരം വഴുതക്കാട് കേരള വനംവകുപ്പ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായി

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി തിരുവനന്തപുരം വഴുതക്കാട് കേരള വനംവകുപ്പ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ദേശീയ​ഗീതമായ വന്ദേമാതരം മുഴുവൻ പാടണമെന്ന പുതിയ മാർഗനിർദേശം പാലിച്ചാണ് വനംവകുപ്പ് വന്ദേമാതരം മുഴുവൻ പാടിയത്. ചടങ്ങിൽ ദീപക് മിശ്ര ഐഎഫ്എസ് പരേഡ് സല്യൂട്ട് സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി ദില്ലിയലെ എഐസിസി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടകയിലും ഹിമാചൽ പ്രദേശിലും വന്ദേമാതരം മുഴുവൻ പാടിയതും വലിയ വിവാദമായിരുന്നു. സംഭവത്തിൽ ന്യായീകരണവുമായി ‍ജയറാം രമേശ്, കെ. മുരളീധരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രം​ഗത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button