താനൂർ കസ്റ്റഡി മരണം: മൂന്ന് വർഷത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മൂന്നുവർഷം മുൻപ് നടന്ന താനൂർ കസ്റ്റഡി കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രിയെ പുലർച്ചെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതും തിരിച്ചുകൊണ്ടു പോകുന്നതുമാണ് ദൃശ്യത്തിലുള്ളത്. അവശനായ താമിർ ജിഫ്രിയെ പൊലീസ് ചുമന്ന് കൊണ്ടുപോകുന്നതും ദൃശ്യത്തിൽ കാണാം. നിലവിൽ കേസ് അന്വേഷിക്കുന്ന സിബിഐ ആണ് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രിക്ക് ദൃശ്യം നൽകിയത്. 2023 ഓഗസ്റ്റ് ഒന്നിനാണ് ലഹരി കേസിൽ താമിറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. അന്ന് പുലർച്ചെ താമിർ ജിഫ്രി മരണപ്പെട്ടു.




