സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം,സർക്കാർ ഇടപെട്ടില്ലെങ്കിൽ..

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമെന്ന് മുൻ ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ജി ആർ അനിൽ. സർക്കാർ ഇടപെട്ടില്ലെങ്കിൽ ഓണക്കാലത്ത് വലിയ വിലക്കയറ്റം നേരിടേണ്ടി വരുമെന്നും മുൻമന്ത്രി വ്യക്തമാക്കി. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയർന്നത് കഴിഞ്ഞ വർഷം പിടിച്ചു നിർത്താൻ കഴിഞ്ഞെന്നും ജി ആർ അനിൽ ചൂണ്ടിക്കാട്ടി. മറ്റ് ഉത്പന്നങ്ങളുടെ വിലയും നിയന്ത്രിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഓണക്കാലത്ത് ഒരു മാധ്യമവും സർക്കാരിനെ വിമർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻമന്ത്രി വിലക്കയറ്റത്തിൽ പ്രതികരിച്ചത്.
ഓണമാസം 386 കോടി രൂപയുടെ വിൽപ്പന കഴിഞ്ഞ വർഷം സപ്ലൈകോ വഴി നടന്നു. മാർക്കറ്റ് വിൽപ്പനയേക്കാൾ ഓഫർ നൽകി നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ വിറ്റഴിച്ചെന്നും ജി ആർ അനിൽ പറഞ്ഞു. ‘കഴിഞ്ഞ വർഷം ജനസംഖ്യയുടെ പകുതിയിലധികം പേർ സപ്ലൈകോ വഴിയാണ് സാധനങ്ങൾ വാങ്ങിയത്. വിലക്കയറ്റം സാധാരണക്കാരെ ബാധിക്കാത്ത രീതിയിൽ സർക്കാർ വിപണിയിൽ ഇടപെട്ടു. ഇത്തവണ അങ്ങനെയല്ല, ഇതുപോലെ കാഴ്ചക്കാരായി സർക്കാർ നിൽക്കുന്നത് കണ്ടിട്ടില്ല എന്നാണ് വ്യാപാരികൾ പറയുന്നത്’; ജി ആർ അനിൽ പറഞ്ഞു.

Related Articles

Back to top button