നാടകീയതകൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമൊടുവിൽ സഭയിലെത്തി അമിത് ഷായും മോദിയും; ഒരക്ഷരം പോലും മിണ്ടിയില്ല…ചെയ്തത് ഒന്നുമാത്രം..

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന അവസാന ദിവസമായ ഇന്ന് സഭയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും. ആഭ്യന്തര മന്ത്രി സഭയിൽ എത്താത്തതിനെതിരെ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി വലിയ പ്രതിഷേധമായിരുന്നു പ്രതിപക്ഷം നടത്തിയിരുന്നത്. എന്നാൽ ഒടുവിൽ അമിത്ഷായും മോദിയും സഭയിലെത്തിയപ്പോഴാവട്ടെ ഇതിനൊന്നും മറുപടി നൽകാതെ വന്ദേമാതരം പൂർണമായും ആലപിച്ച് സഭ പിരിയുകയായിരുന്നു. നീറ്റ് പരീക്ഷാ ക്രമേക്കേടുകളുമായി ബന്ധപ്പെട്ട നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിലും, അയോദ്ധ്യ സംഭവനക്കൊള്ളയിലുമടക്കം പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് എല്ലാം ചർച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അറിയിച്ചെങ്കിലും ഇന്ന് ഈ വിഷയങ്ങളൊന്നും സഭയിൽ ചർച്ച ചെയ്തില്ല. പകരം വന്ദേ മാതരം മുഴുവൻ ആലപിക്കുകയായിരുന്നു ഇന്നത്തെ പ്രധാന അജണ്ട.

ഇന്നലെ പാർലമെന്റ് വളപ്പിലെത്തി മാധ്യമങ്ങളുമായി സംസാരിച്ച അമിത് ഷാ ചർച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചെങ്കിലും സഭയിൽ ഹാജരായിരുന്നില്ല. ഇന്നലെ മൂന്ന് മണി മുതൽ ചർച്ച നടത്തണമെങ്കിൽ പ്രതിപക്ഷം ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് സ്പീക്കർക്ക് ഒരു കത്ത് സമർപ്പിക്കണമെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ടുവച്ചു. പ്രതിപക്ഷം പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കാത്തതിനാലാണ് താൻ എത്താത്തതെന്നും ചർച്ച നിശ്ചയിച്ചാൽ ഏത് ചോദ്യത്തിനും ഉത്തരം നൽകാൻ തയാറാണെന്നെന്നും അമിത് ഷാ അവകാശപ്പെട്ടു. പിന്നാലെ ഇതേ ആവശ്യം ഉന്നയിച്ച് അമിത് ഷാ ലോക്‌സഭാ സ്പീക്കർക്ക് കത്തും നൽകി.

തങ്ങൾക്ക് ആഭ്യന്തരമന്ത്രിയുടെ പ്രഭാഷണം കേൾക്കാൻ താൽപര്യമില്ലെന്നും പ്രതിഷേധക്കാരെ ആക്രമിച്ച സംഭവത്തിൽ ഉത്തരം കിട്ടണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർഥികൾക്ക് നേരെ ആരാണ് വെടിവെച്ചത് ? ആരാണ് ആണിതറച്ച ലാത്തികൊണ്ട് അടിക്കാൻ ഉത്തരവിട്ടത്? നമ്മുടെ കുട്ടികളെ വെടിവയ്ക്കാൻ അമിത് ഷാ ഉത്തരവിട്ടോ? അങ്ങനെ ചെയ്താൽ അദ്ദേഹം രാജിവയ്ക്കണം. കഴിഞ്ഞ 20 ദിവസമായി അമിത് ഷായെ കാണാനില്ല. ആഭ്യന്തര മന്ത്രിക്ക് സഭയിലെത്താൻ ധൈര്യമില്ല തുടങ്ങിയ വിമർശനങ്ങളായിരുന്നു രാഹുൽ ഗാന്ധി ഉന്നയിച്ചത്.

Related Articles

Back to top button