വിരമിക്കൽ സൂചന നൽകി മെസ്സി,

വിരമിക്കൽ സൂചന നൽകി അര്‍ജന്റീന നായകന്‍ ലിയോണൽ മെസ്സി. ഫുട്ബോളിൽ കൂടുതൽകാലം തുടരുമോയെന്ന് സംശയമാണെന്നും അച്ഛനില്ലാതെ മുന്നോട്ട് പോവുക പ്രയാസമാണെന്നും മെസ്സി സാമൂഹിക മാധ്യമത്തിൽ കുറിച്ചു. അച്ഛന്റെ മരണശേഷം മെസ്സിയുടെ ആദ്യ പ്രതികരണമാണിത്. മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി ഓഗസ്റ്റ് 7-നാണ് അന്തരിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്നു ഹോർഹെ. പിതാവിന്‍റെ മരണ ശേഷം മെസ്സി ആദ്യമായി നടത്തിയ വികാരനിർഭരമായ ഇൻസ്റ്റഗ്രാം കുറിപ്പ് കായികലോകത്തിന് നിരാശയേകുന്നതാണ്. പിതാവിന്റെ വേർപാട് നൽകിയ മാനസിക ആഘാതത്തിൽ ഇനി എത്രനാൾ ഫുട്ബോളിൽ തുടരാനാകുമെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് മെസ്സി വ്യക്തമാക്കി.



