കുടിവെള്ള ടാങ്ക് പൊളിക്കുന്നതിനിടെ വൻ അപകടം…

പാലക്കാട്: കൊല്ലങ്കോട് പഴയ കുടിവെള്ള ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെ നിയന്ത്രണംവിട്ട് തകർന്നുവീണു. ടാങ്ക് മറിക്കാൻ ഉദ്ദേശിച്ചിരുന്ന ഭാഗത്തേക്ക് വീഴാതെ എതിർദിശയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ സമീപത്തെ വീടിന്റെ ഒരു ഭാഗം തകർന്നു. വൈദ്യുതി പോസ്റ്റും ഒടിഞ്ഞുവീണു. കൊല്ലങ്കോട് വില്ലേജ് ഓഫീസിന്റെ മതിലും ഗേറ്റും പൂർണമായും തകർന്നു. അപകടസമയത്ത് വില്ലേജ് ഓഫീസിലോ തകർന്ന വീടിന്റെ ഭാഗത്തോ ആളുകളുണ്ടായിരുന്നില്ല. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്.

ടാങ്ക് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന ജെ.സി.ബി കൃത്യസമയത്ത് പിന്നിലേക്ക് മാറ്റിയിരുന്നു. ഇതും വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചു. ടാങ്ക് പൊളിക്കുന്ന കരാർ കമ്പനി മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നെങ്കിലും മറ്റ് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ടാങ്ക് പൊളിക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് മതിയായ സുരക്ഷ ഒരുക്കിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ പരിശോധന ആവശ്യപ്പെട്ട് പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

Related Articles

Back to top button