ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ അപകടം… തൊഴിലാളിക്ക്…

കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേക്ക് മാർബിൾ വീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് (34) ഗുരുതരമായി പരിക്കേറ്റു. പുതുതായി നിർമിക്കുന്ന വീട്ടിലേക്ക് ലോറിയിൽ കൊണ്ടുവന്ന മാർബിൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാർബിൾ ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഷെറിൻ ലാലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിബിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button