നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഇന്ത്യൻ നാവികസേന….

കൊല്ലം: നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഇന്ത്യൻ നാവികസേന. രാവിലെ ഏഴ് മണിയോടെ നാവിക സേനയുടെ കൽപേനിയും , ഫിഷറീസും , മറൈൻ എൻഫോഴ്‌സ്മെൻ്റും , കോസ്റ്റൽ പോലീസും സംയുക്തമായി നടത്തി വന്ന പരിശോധനയാണ് അവസാനിച്ചത്. നേവിയുടെ സ്‌കൂബ ടീമുൾപ്പെടെ ഉച്ചതിരിഞ്ഞും പരിശോധന നടത്തിയെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. നേവിയുടെ ഹെലികോപ്ടർ അടക്കം എത്തിച്ച് മേഖലയിൽ നാളെ വിപുലമായ തെരച്ചിൽ നടത്താനാണ് തീരുമാനം.
വ്യാപകമായി നടത്തുന്ന പരിശോധനയിൽ പ്രതീക്ഷ വയ്ക്കുകയാണ് ഗൗതം കൃഷ്ണന്റെ അമ്മ രേഷ്മ. അതേസമയം ഇതുവരെയും ഫിഷറീസ് വകുപ്പ് മന്ത്രി വിളിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി നടത്തിയ ഇടപെടലിന് നന്ദിയും പറഞ്ഞു. ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് നടത്തിയത്. അതേസമയം മത്സ്യത്തൊഴിലാളിയെ കണ്ടെത്തുന്നതിനായി എല്ലാ രീതിയിലുമുള്ള പരിശോധന തുടരുകയാണെന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുള്ളത്.



