വന്ദേമാതരം പൂർണമായി പാടാൻ നിർദേശിച്ചിട്ടില്ല….

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നിർദേശം നൽകിയിട്ടില്ലെന്നാണ് ലോക്ഭവൻ വ്യക്തമാക്കുന്നത്. ലോക്ഭവന്റെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കിയതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ, സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവൻ പാടണമെന്ന് ലോക്ഭവൻ നിർദേശിച്ചിട്ടില്ലെന്നാണ് ഇപ്പോൾ വിശദീകരണം. ഇതോടെ ചീഫ് സെക്രട്ടറിയുടെ സർക്കുലറിന് പിന്നിലെ നിർദേശത്തെച്ചൊല്ലി പുതിയ വിവാദത്തിനാണ് വഴിതുറന്നിരിക്കുന്നത്.



