സീലിങ് ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് പൊട്ടിവീണു; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്..

തിരുവാലിയിൽ കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞ് തീപൊള്ളലേറ്റ് മരിച്ചു. കാലടി മഞ്ഞപ്ര പഞ്ചായത്ത് പന്നികശേരി വീട്ടിൽ സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. തിരുവാലി കുളക്കാട്ടിരിയിലാണ് കുടുംബം താമസിക്കുന്നത്.

സംഭവസമയത്ത് കുഞ്ഞിനെ വീട്ടിനുള്ളിൽ കിടത്തിയശേഷം മാതാപിതാക്കൾ ഫാമിലെ ജോലിക്കായി പോയിരിക്കുകയായിരുന്നു. ഇതിനിടെ വീട്ടിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇരുവരും ഓടിയെത്തിയത്. കിടപ്പുമുറിയിലെ മെത്തയ്ക്ക് തീപിടിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സീലിങ് ഫാനിൽനിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് കിടക്കയിലേക്ക് തീ പടർന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടക്കുകയാണ്.

Related Articles

Back to top button