ഔദ്യോഗിക വാഹനം വരാന്‍ വൈകിയതോടെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആലപ്പുഴ: ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഔദ്യോഗിക വാഹനം എത്താൻ വൈകിയതിനെ തുടർന്നാണ് സുരേഷ് ഗോപി ഓട്ടോയിൽ കയറിയത്. ആലപ്പുഴയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഔദ്യോഗിക വാഹനം എത്താൻ വൈകിയതോടെ സുരക്ഷാ ജീവനക്കാർ മറ്റൊരു കാർ സജ്ജീകരിക്കാമെന്ന് അറിയിച്ചെങ്കിലും സുരേഷ് ഗോപി ഇതിനോട് സമ്മതിച്ചില്ല. തുടർന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു. രണ്ട് പൊലീസ് ജീപ്പുകളുടെ അകമ്പടിയോടെയാണ് കേന്ദ്രമന്ത്രി ഓട്ടോറിക്ഷയിൽ യാത്ര ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം ശ്രദ്ധ നേടുകയും നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു.

Related Articles

Back to top button