കെപിസിസി അധ്യക്ഷ സ്ഥാനം; ഡൽഹിയിലെത്തി കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ

ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ കോൺഗ്രസിൽ വീണ്ടും സജീവമായിരിക്കെ രാജ്യതലസ്ഥാനത്തെത്തി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കണ്ട് മാത്യു കുഴൽനാടൻ എംഎൽഎ. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകൾ സജീവമായി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചകളിലേക്ക് വന്നതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ ഡൽഹിയിലെത്തി കെസി ഗോപാലുമായി നിർണ്ണയ കൂടിക്കാഴ്ച നടത്തിയത്. പാർലമെൻറ് സമ്മേളനം കഴിഞ്ഞാൽ ചർച്ചകൾ അവസാനിപ്പിച്ച് അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. സണ്ണി ജോസഫ് വി ഡി സതീശൻ മന്ത്രിസഭയിൽ അംഗമായതിനെത്തുടർന്നാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാളെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.



