ഒടുവിൽ സ്‌കൂബാ സംഘം എത്തി; മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ ഷിജിനായുള്ള തിരച്ചിൽ ഊർജ്ജിതം

മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തെരച്ചിൽ തുടരുന്നു. ഇതിനായി
സ്‌കൂബാ സംഘം എത്തി. നാലംഗ സ്‌കൂബാ സംഘമാണ് തെരച്ചിലിനായി കടലിലിറങ്ങിയത്. ഷിജിന്റെ ബോട്ട് മറിഞ്ഞ സ്ഥലത്തും സമീപപ്രദേശങ്ങളിലുമാണ് പ്രധാനമായും തെരച്ചിൽ നടത്തുന്നത്. ഷിജിനെ കാണാതായി ഒൻപത് ദിവസം പിന്നിട്ട ശേഷമാണ് സ്‌കൂബാ സംഘം തെരച്ചിലിനെത്തുന്നത്. ഇത്രയും ദിവസം കഴിഞ്ഞിട്ടും വിദഗ്ധ ഡൈവിങ് സംഘത്തെ എത്തിക്കാത്തതിൽ വിവിധ കോണുകളിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ശക്തമായ തിരമാലയും കടലിലെ പ്രതികൂല സാഹചര്യങ്ങളും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. അതേസമയം, ഷിജിനെ കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button