ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ യുവാവ്…..

കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുനലൂർ പത്തേക്കർ ചേരിക്കോണം ഇട്ടിവിള വീട്ടിൽ അജി ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസം രാത്രി പുനലൂർ പത്തേക്കർ ഭാഗത്തുവെച്ചാണ് പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ അജിയെ ഇടിച്ചത്. അപകടത്തിൽ കൈയ്ക്കും കാലുകൾക്കും ഗുരുതര പരിക്കേറ്റ അജി റെയിൽപാളത്തിന് സമീപം കിടക്കുന്നത് കണ്ട പ്രദേശവാസികളാണ് ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.



