ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് വിൽക്കുന്ന രണ്ടുപേർ പിടിയിൽ….

വീടുകളിൽനിന്ന് ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചു പൊളിച്ചുവിൽക്കുന്ന സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിൽ. ആർപ്പൂക്കര ഇരട്ടക്കുളങ്ങര പ്ലാത്തിപ്പറമ്പിൽ അനന്ദു പി. അനിൽ (19), സുഹൃത്ത് കടുത്തുരുത്തി സ്വദേശി കൗമാരക്കാരൻ എന്നിവരാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.

ഇരവിമംഗലം മേട്ടുംപാറ മറ്റത്തിൽ ശ്രേയസിന്റെ ബൈക്ക് മോഷണംപോയ കേസിലാണ് ഇരുവരും പിടിയിലായത്. എസ്.എച്ച്.ഒ. ഡി. രജീഷ് കുമാർ, എസ്‌.ഐ. ശരണ്യ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച ബൈക്ക് ആക്രിക്കടയിൽ വില്ക്കും. പണം ആഡംബരജീവിതത്തിനാണ് ഇവർ ഉപയോഗിച്ചിരുന്നത്. ആക്രിക്കട കണ്ടെത്തിയെങ്കിലും ബൈക്ക് കണ്ടെടുക്കാനായില്ല.

Related Articles

Back to top button