പൂജാമുറിയിൽ സ്വർണവും പണവും…യൂട്യൂബറുടെ വീഡിയോക്ക് പിന്നാലെ വീട്ടിൽ കള്ളൻ കയറി….

തന്റെ വീട്ടിലെ പൂജാമുറിയിലടക്കം സൂക്ഷിച്ചിരുന്ന പണവും സ്വർണവും കാണിച്ച് സാമൂഹികമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം. വീട് കുത്തിത്തുറന്ന് മോഷ്ടാവ് 118 പവൻ സ്വർണവും പണവും കവർന്നാണ് മുങ്ങിയത്. നാഗർകോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസക്കാരനായ പ്രശസ്ത യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. തങ്ങൾ വാങ്ങിയ പുതിയ സ്വർണ്ണാഭരണങ്ങളും വീട്ടിലുള്ള സമ്പാദ്യവും കാണിച്ചുകൊണ്ട് ദമ്പതികൾ അടുത്തിടെ പങ്കുവെച്ച ഷോർട്സ് വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായിരുന്നു.



