നടന്‍ ബിനീഷ് ബാസ്റ്റിൻ്റെ പരാതിയിൽ ഇടപെട്ട് കൊച്ചി മേയർ…..

കൊച്ചി: വീടിന് മുന്നിലെ മാലിന്യ പ്രശ്‌നത്തില്‍ പ്രതിഷേധം അറിയിച്ച നടന്‍ ബിനീഷ് ബാസ്റ്റിന് പ്രശ്‌നപരിഹാരം ഉറപ്പു നല്‍കി കൊച്ചി മേയര്‍ വി കെ മിനിമോള്‍. കാനയില്‍ നിറയെ മാലിന്യം കെട്ടികിടക്കുകയാണെന്നും ഒരു വര്‍ഷത്തിലധികമായി ഇത് വൃത്തിയാക്കാതെ കിടക്കുകയാണെന്നും ബിനീഷ് സമൂഹ മാധ്യമ വീഡിയോയിലൂടെ ആരോപിച്ചിരുന്നു. താന്‍ പങ്കുവെച്ച വീഡിയോയിലൂടെ വീടിനു മുന്നിലായി മാലിന്യം കെട്ടികിടക്കുന്നതും ബിനീഷ് കാണിച്ചിരുന്നു.
ബിനീഷ് ബാസ്റ്റിന്റെ വീടിനു മുന്നിലുള്ള കോര്‍പറേഷന്‍ വക കാനയാണ് ഒരു വര്‍ഷത്തിലധികമായി ശുചീകരിക്കാതെ മാലിന്യം നിറഞ്ഞു കിടക്കുന്നത്. ഇതുവഴി പരിസരപ്രദേശങ്ങളില്‍ വലിയ കൊതുകു ശല്യവും ദുര്‍ഗന്ധവുമുണ്ടാവുന്നതായാണ് ബിനീഷ് ബാസ്റ്റിനും കുടുംബവും വ്യക്തമാക്കുന്നത്.



