എറണാകുളത്ത് സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന…382 വാഹനങ്ങൾക്കെതിരെ നടപടി

കൊച്ചി: ജില്ലയിലെ സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് (MVD) മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 382 സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തു. രണ്ട് ലക്ഷത്തിലധികം രൂപ പിഴയായി ഈടാക്കി.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനുമായി എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. അഞ്ച് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ ജില്ലയിൽ പരിശോധന നടത്തിയത്. ആലുവ, കളമശ്ശേരി, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, കാക്കനാട് എന്നിവിടങ്ങളിലാണ് പരിശോധനകൾ നടത്തിയത്.

Related Articles

Back to top button